കേരളത്തിൻ്റെ ആവശ്യങ്ങൾ തള്ളി കേന്ദ്ര സർക്കാർ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. ആനയും കടുവയും സംരക്ഷിത പട്ടികയില്‍ തന്നെ തുടരും.
കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്കി.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം രാജ്യസഭയില്‍ എം.പിമാർ ഉന്നയിച്ചപ്പോള്‍ തന്നെ, അത് അനുവദിച്ചാല്‍ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്ന് വ്യക്തമാക്കിയിരുന്നുവെന്നും കേന്ദ്ര വനം വകുപ്പുമന്ത്രിഅറിയിച്ചു. ......
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പണംകൊടു്തത് വോട്ടുവാങ്ങാൻ ശ്രമമെന്ന ഗുരുതര ആരോപണവുമായി പി വി അൻവർ. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് വോട്ടുകച്ചവടമെന്നും അൻവർ ആരോപിക്കുന്നു. ......
നീലച്ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഭർത്താവും അമ്മായിഅമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി യുവതി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപൂർ സ്വദേശിനിയെയാണ് ഭർത്താവും അമ്മായിഅമ്മയും ചേർന്ന് ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചത്. ......
ചലച്ചിത്രതാരം കമൽഹാസനും സംവിധായകൻ മണിരത്നവും ഒന്നിക്കുന്ന പുതിയ ചിത്രം 'തഗ് ലൈഫി'ന് കർണാടകയിൽ നേരിട്ട അനധികൃത വിലക്കിനെതിരെ സുപ്രീം കോടതിയിൽ ഹർജി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) അംഗീകരിച്ചിട്ടും ചില സാമൂഹിക വിഭാഗങ്ങൾ സിനിമയുടെ പ്രദർശനം തടയുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ......
കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്ന വാൻ ഹായ് 503 എന്ന സിംഗപ്പുർ കപ്പലിനാണ് തീപിടിച്ചത്.......
മലയാളികൾക്ക് ആനകളോടുള്ള ബന്ധം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ആനക്കമ്പം മൂത്ത മലയാളികൾക്കിടയിൽ ആനപ്രേമി സംഘങ്ങൾ തന്നെയുണ്ട്.......
ദോഹ:ഖത്തറിലെയും മേഖലയിലെയും ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ
കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ (കതാര) മൂന്ന് ദിവസത്തെ ഈദ് അൽ അദ്ഹ ആഘോഷപരിപാടികൾക്ക് ഉജ്വലസമാപനം.മൂന്ന് ദിവസങ്ങളിലായി നടന്ന പൊതുജനങ്ങളുടെ മികച്ച ഇടപെടലിലും വിശാലമായ പങ്കാളിത്തത്തിലും ഞങ്ങൾ വളരെയധികം സന്തുഷ്ടരാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ മുഖത്ത് സന്തോഷത്തിന്റെയും അത്ഭുതത്തിന്റെയും വികാരങ്ങൾ ഞങ്ങൾ കണ്ടു, ഇത് അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന സാംസ്കാരികവും വിനോദപരവുമായ ഉള്ളടക്കം നൽകുന്നതിൽ ഞങ്ങൾ നേടിയ വിജയത്തെ പ്രതിഫലിപ്പിക്കുന്നതായി
കത്താറയിലെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ സേലം ബിൻ മബ്ഖൗത്ത് അൽ മാരി പറഞ്ഞു.കത്താറ കോർണിഷിൽ സംഗീത, പരമ്പരാഗത കലാ പ്രകടനങ്ങൾ, കുട്ടികൾക്കുള്ള വിനോദ പ്രവർത്തനങ്ങൾ, സംഗീത സായാഹ്നങ്ങൾ, നാടോടി പരിപാടികൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ നടന്നു, വിനോദം, കല, അറിവ് എന്നിവ സംയോജിപ്പിച്ച് സമഗ്രമായ അനുഭവം ആസ്വദിച്ച സന്ദർശകർക്ക് ആനന്ദം പകർന്നു. ......
ദോഹ:ഖത്തർ ഹജ്ജ് മിഷന്റെ സൂക്ഷ്മ മേൽനോട്ടത്തിലും നിരീക്ഷണത്തിലും അംഗീകൃത ഹജ്ജ് കാമ്പെയ്നുകളുമായി ഏകോപിപ്പിച്ചും ഖത്തർ തീർത്ഥാടകർ ഈ വർഷത്തെ ഹിജ്റ 1446 ലെ ഹജ്ജ് കർമ്മങ്ങൾ വിജയകരമായി നിർവഹിച്ചു.വിവേകപൂർണ്ണമായ നേതൃത്വത്തിന്റെ നിർദ്ദേശങ്ങളും കാരണം, ഹജ്ജ് തീർത്ഥാടനം സുഖകരവും മനസ്സമാധാനത്തോടെയും നടത്തുന്നതിന് ഏറ്റവും മികച്ച സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എൻഡോവ്മെന്റ്സ് (ഔഖാഫ്) മന്ത്രാലയവും ഇസ്ലാമിക കാര്യ മന്ത്രാലയവും പ്രസ്താവനയിൽ പറഞ്ഞു.രാജ്യത്തെ തീർത്ഥാടകർക്ക് നൽകിയ സമഗ്രമായ പിന്തുണയ്ക്കും തുടർച്ചയായ പരിചരണത്തിനും നിരവധി തീർത്ഥാടകരും പ്രചാരണ പ്രതിനിധികളും വിവേകപൂർണ്ണമായ നേതൃത്വത്തിന് അഗാധമായ നന്ദിയും ആത്മാർത്ഥമായ നന്ദിയും അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തീർത്ഥാടകർ പുറപ്പെട്ടതുമുതൽ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതുവരെ ഉയർന്ന നിലവാരമുള്ള സേവനങ്ങളിലും സൂക്ഷ്മമായ സംഘാടനത്തിലും ഇത് പ്രതിഫലിച്ചു.എൻഡോവ്മെന്റ്സ്, ഇസ്ലാമിക് കാര്യ മന്ത്രി ഘാനം ബിൻ ഷഹീൻ അൽ ഗാനിമിന്റെ നേതൃത്വത്തിലുള്ള ഖത്തരി ഹജ്ജ് മിഷന്റെ മുൻനിര പങ്കിനെ തീർത്ഥാടകർ പ്രശംസിച്ചു. ......

ദോഹ :സാഹോദര്യത്തിൻ്റെയുംസൗഹൃദത്തിൻ്റെയും മാനവികതയുടെയും ത്യാഗസമർപ്പണത്തിൻ്റെയും സന്ദേശങ്ങൾ പങ്കുവെച്ച് സി ഐ സി ഖത്തർ തനിമ, തുമാമ സോൺ” ഈദിമം” എന്ന തലക്കെട്ടിൽ ബലിപെരുന്നാൾ സംഗമങ്ങൾ സംഘടിപ്പിച്ചു.
വേദനയുടെ കടലാഴങ്ങളിൽ അതിജീവിക്കുന്ന ഗസ്സാവികളെ സംഗമം അനുസ്മരിച്ചു.
തുമാമ ഓഫീസിൽ ഒരുക്കിയ സംഗമത്തിൽ സി.ഐ.സി തുമാമ സോൺ പ്രസിഡൻ്റ് മുഷ്താഖ് ഹുസ്സൈൻ ബലിപെരുന്നാൾ സന്ദേശം കൈമാറി.കലാമൽസരങ്ങളിലെവിജയികൾക്കുള്ള സമ്മാനങ്ങളും വളണ്ടിയർ സേവനം അനുഷ്ഠിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറിയ സംഗമത്തിൽ അസ്ലം സ്വാഗത ഭാഷണവും നബീൽ പുത്തൂർ സമാപനവും നിർവ്വഹിച്ചു.
അൻവർ ഷമീം, ലുഖ്മാൻ, അബ്ദുൽ ഗഫൂർ, ഷിയാസ്, ശുക്കൂർ, ഹാഷിം, സലീം, ആദിൽ, സഹ് ല, ജസീന തുടങ്ങിയവർ നേതൃത്വം നൽകി.സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ബലി പെരുന്നാളിനോടനുബന്ധിച്ച് റയ്യാനീദ് എന്ന തലക്കെട്ടിൽ പെരുന്നാൾ നമസ്കാരത്തിന് ശേഷം ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ മലർവാടി കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരവും, സി.ഐ.സി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേരി. ......